ഏറ്റുമാനൂർ: ബാലജനസഖ്യം തെള്ളകം ഹോളിക്രോസ് വിദ്യാസദൻ ശാഖ കോട്ടയം മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഹോളിക്രോസ് വിദ്യാസദനിൽ കുട്ടികൾക്കായുള്ള ഡെന്റൽ ക്യാംപ് സംഘടിപ്പിച്ചു.
കോട്ടയം മേഖലാ സെക്രട്ടറി അനുശ്രീ അരുൺ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു.ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപഴ്സൺ ലൗലി ജോർജ് ബാലജനസഖ്യം ഏറ്റുമാനൂർ യൂണിയന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി.
മെഡിക്കൽ കോളജിലെ ഡോക്ടർ പി.എ. അഞ്ജന ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോ. മേരി ഷൈമിയുടെ നേതൃത്വത്തിൽ എച്ച്.രേണുക, റിയ സുനിൽ ദാസ്, പി.വി.കാവ്യ, നജുവ പാരി എന്നിവർ കുട്ടികളെ പരിശോധിച്ചു.
ഹോളിക്രോസ് വിദ്യാസദൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിന്ദു ജോർജ്, ബാലജനസഖ്യം ഏറ്റുമാനൂർ യൂണിയൻ രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ,സ്കൂൾ പിടിഎ പ്രസിഡന്റ് ജേക്കബ് ഡി. നെല്ലിക്കാപള്ളി, ഹോളിക്രോസ് ശാഖാ പ്രസിഡന്റ് ജസ്റ്റിൻ ഷിബു ചാക്കോ, ഏറ്റുമാനൂർ യൂണിയൻ ജോയിന്റ് സെക്രട്ടറി ലിയ അന്ന കിരൺ എന്നിവർ പ്രസംഗിച്ചു.