കോഴിക്കോട് കനോലി കനാലില്‍ വീണായാള്‍ മരിച്ചു. മരിച്ചത് കുന്ദമംഗലം സ്വദേശി പ്രവീണ്‍. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനാണ് പ്രവീണ്‍. സ്കൂബ സംഘം മണിക്കൂറുകള്‍ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കനാലിലേക്ക്.
രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്. കണ്ടു നിന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്. ഉടനെ തന്നെ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.