മികച്ച എന്‍എസ്എസ് വോളണ്ടിയറിനുള്ള ഡയറക്ടറേറ്റ് തല സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിനി. വിതുര ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് വോളണ്ടിയര്‍ ആയിരുന്ന ഗോപിക.എം.ജെയാണ് നേട്ടം കരസ്ഥമാക്കിയത്.
സഹപാഠിക്ക് ഒരു സ്നേഹവീട്, രണ്ട് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍, രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍, വിശപ്പ് രഹിത വിതുര പദ്ധതി, വിതുരയുടെ പരിസരപ്രദേശത്ത് 500ല്‍പരം ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചത്, തുടങ്ങി യൂണിറ്റ് നടപ്പിലാക്കിയ ഒട്ടനവധി മികച്ച പദ്ധതികള്‍ പരിഗണിച്ചിട്ടാണ് അവാര്‍ഡ്.
പഞ്ചാബില്‍ വച്ച് നടന്ന എന്‍എസ്എസ് ദേശീയോദ്ഗ്രഥന ക്യാമ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് ഗോപിക പങ്കെടുത്തിരുന്നു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥ ദമ്പതികളായ എസ് മണികണ്ഠന്, ജയശ്രീ കെ നായര്‍ എന്നിവരുടെ മകളാണ്. ഇക്കഴിഞ്ഞ വിഎച്ച്എസ്ഇ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച ഗോപിക ഇപ്പോള്‍ ലൂര്‍ദ് മാതാ കോളേജില്‍ BHMCT ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
തിരുവനന്തപുരം വിതുര ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുന്‍ എന്‍എസ്എസ് വളണ്ടിയര്‍ ഗോപിക എം.ജെ.യ്ക്ക് സംസ്ഥാനതല എന്‍.എസ്.എസ് വളണ്ടിയര്‍ അവാര്‍ഡിന് അര്‍ഹയായി. രക്തദാനവും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുക, 500-ലധികം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക, വിവിധ സാമൂഹിക പദ്ധതികളില്‍ സംഭാവന ചെയ്യുക, ഈ അഭിമാനകരമായ അംഗീകാരത്തിന് അവളെ മികച്ച സ്ഥാനാര്‍ത്ഥിയാക്കി മാറ്റി.