കൊല്ലം : കൊല്ലം നിലമേലില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല ആണ് മരിച്ചത്. 51 വയസ്സായിരുന്നു. റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.