തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെയാണ് അപകടം.
ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്‌ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു.
പിന്നാലെയെത്തിയ ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.