23 December 2024

താനെ: ഹണിമൂൺ പോകുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്തൃ പിതാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഇബാദ് അതിക് ഫാൽക്കെ എന്ന 29കാരനാണ് പരുക്കേറ്റത്. ആസിഡ് ഒഴിച്ച ഇയാളുടെ ഭാര്യാ പിതാവ് ഗുലാം മുർതാസ ഖോട്ടാൽ (65) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് ഇബാദ്, ഗുലാമിന്റെ മകളെ വിവാഹം കഴിച്ചത്. തുടർന്ന് മധുവിധു ആഘോഷിക്കാൻ കാശ്മീരിലേക്ക് പോകാൻ ഇബാദ് പദ്ധതിയിട്ടു. എന്നാൽ ദമ്പതികൾ വിദേശത്ത് ഒരു മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഗുലാം ശഠിച്ചു. തുടർന്ന് രാത്രി വീട്ടിലേക്ക് മടങ്ങിയ ഇബാദ് തൻ്റെ വാഹനം റോഡിന് സമീപം നിർത്തി. ഇതിനിടെ, കാറിൽ അദ്ദേഹത്തെ കാത്തുനിന്ന ഗുലാം, ഇബാദിന്റെ അടുത്തേക്ക് പാഞ്ഞടുത്ത് മുഖത്തും ശരീരത്തിലഉം ആസിഡ് ഒഴിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!