പാലക്കാട്: വ്യാജവോട്ട് ക്രമക്കേടില്‍ നടപടി. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ASD പട്ടിക തയ്യാറാക്കി.
ASD അഥവാ Absent, Shift, Death പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയത്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ASD പട്ടികയില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാകും. സത്യവാങ്മൂലം നല്‍കണമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നല്‍കിയാല്‍ ക്രിമിനല്‍ നടപടികള്‍ അടക്കം സ്വീകരിക്കും.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു
പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും അന്ന്വേഷണം നടന്നിരുന്നു ഇതിന് പുറമെ ഇരട്ടവോട്ടും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.