ലൈംഗികാതിക്രമ കേസില്‍ മലയാള നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ആണ് ഹര്‍ജി പരിഗണിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. നേരത്തെ നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബാലചന്ദ്ര മേനോന്‍ വാദിച്ചു.
2007ല്‍ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം കാട്ടി എന്നാണ് ആലുവ സ്വദേശിയായ നടിയുടെ പരാതി.2007ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 17 വര്‍ഷത്തിനുശേഷം പരാതി നല്‍കിയതിന്റെ യുക്തിയാണ് ബാലചന്ദ്രമേനോന്‍ കോടതിയില്‍ വാദിച്ചത്.
ജാമ്യം നല്‍കാന്‍ പ്രധാന കാരണമായി കോടതി പരിഗണിച്ചതും ഈ വാദം തന്നെയാണ്.ബാലചന്ദ്രമേനോനെതിരെ രംഗത്തെത്തിയ നടിയുടെ പരാതിയില്‍ മാത്രം 10 കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.