അടിമാലി: രാത്രിയിൽ പെൺകുട്ടിയെ കാണാൻ പോകുന്നത് തടഞ്ഞയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. വാളറ ദേവിയാർ കോളനിയിൽ വാടകക്ക് താമസിക്കുന്ന അറക്കുളം അശോക കവലയിൽ അമ്പാട്ട് സുബിൻ ബിജു(26)നെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ദേവിയാർ നാല് സെന്റ് കോളനി കുന്നേൽ സുനിൽ (47) നാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചാക്കിത്സയിലാണ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തിയതാണ് അക്രമണത്തിന് കാരണം. ശനിയാഴ്ച രാത്രി 12 മണിയോടെ സുനിലി
ന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും കട്ടിലിൽ കിടന്നുറങ്ങിയ സുനിലിനെ ആക്രമിക്കുകയുമായിരുന്നു. മൂക്കിനും തലക്കും പരിക്കേറ്റിട്ടുണ്ട്.