റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ ധാരണ പത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും സ്‌പെയിനും. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ നവീകരണം, ദീര്‍ഘദൂര റെയില്‍പാതകളുടെ നിര്‍മ്മാണം, ചരക്ക് ഗതാഗത ശൃംഖലകളുടെ വികസനം തുടങ്ങിയ മേഖലകളിലായിരിക്കും ഇന്ത്യയും സ്‌പെയിനും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക.
ഇതിന് പുറമെ ടൂറിസം മേഖലയിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാനുള്ള തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. ടൂറിസം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചിട്ടുണ്ട്. ടൂറിസം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളെ ലക്ഷ്യം വെച്ച് 2026 ഇന്ത്യയില്‍ സ്‌പെയിനും തമ്മില്‍ പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനം ആയിട്ടുണ്ട്.
ഇതോടൊപ്പം ബാംഗ്ലൂരില്‍ സ്‌പെയിനിന്റെ കൗണ്‍സലേറ്റ് ആരംഭിക്കുന്നതിനും തീരുമാനമായിട്ടിട്ട്. കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.