ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉയരുന്നത്. ഇതേ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിട്ടു.
ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് യാത്ര പുറപ്പെട്ട എഐ 127 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഭീഷണി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഷിക്കാഗോയില്‍ ഇറങ്ങേണ്ട വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ടു.
വിമാനവും യാത്രക്കാരെയും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ട്. അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഇന്ന് എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനത്തിനാണ് ബോംബ് ഭീഷണി ഉയരുന്നത്. നേരത്തേ ബോംബ് ഭീഷണിയെ തുടര്‍ന്ന് അയോധ്യ-ബെംഗളൂരു വിമാനം വൈകിയിരുന്നു.