ഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ.
ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ, എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു