ഇസ്രയേല്‍; ഹമാസ് നേതാവിന്റെ വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യ മേഖലയില്‍ ഉയര്‍ന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 8 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
മേഖലയിലെ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണെന്നും യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാന്‍ ഒറ്റത്തവണ ഇളവോ, അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുന്നതിനുള്ള അവസരമോ ആണ് ഉറപ്പാക്കിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സഹായം ആവശ്യമുള്ള യാത്രക്കാര്‍ 011-69329333 അല്ലെങ്കില്‍ 011-69329999 എന്ന നമ്പറിലോ ബന്ധപ്പെടണം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ചാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായി ഹനിയ കൊല്ലപ്പെട്ടത്. ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹമാസും ഇറാനും രംഗത്ത് വന്നിരുന്നു. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്‌ബൊള്ളയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്ന ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണത്തിലേക്ക് പോകുമോയെന്ന് സംശയിക്കുന്നുണ്ട്. ഹമാസ് നേതാവിന്റെ മരണം ഇസ്രയേലിനും അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നടപടിയെന്നോണം വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.