23 December 2024

കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള 2025ൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് എയർ കേരളയ്ക്ക് ലഭിച്ചു. ഏപ്രിലിലാണ് എയർ കേരള പറന്നുതുടങ്ങുക. എയർ ഓപറേഷൻ സർട്ടിഫിക്കറ്റാണ് ഇനി ലഭിക്കാനുള്ളത്. ഇതുകൂടി ലഭിച്ചാൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസാണ് തുടക്കത്തിൽ എയർ കേരള ലക്ഷ്യമിടുന്നത്. നെടുമ്പാശേരിയിൽനിന്ന് ഹൈദരാബാദിലേക്കാകും ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും സർവീസുണ്ടാകും. എയർ ഓപറേഷൻ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. എടിആർ 72 – 600 ഇനത്തിൽപ്പെട്ട മൂന്ന് എയർ ക്രാഫ്റ്റുകളാണ് സർവീസിനായി ഉപയോഗിക്കുക. രണ്ടാംഘട്ടത്തിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക്‌ സർവീസ്‌ ആരംഭിക്കാൻ പദ്ധതിയുണ്ട്‌. അനുമതി ലഭിച്ചാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന്‌ തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ സെക്ടറുകൾക്ക് സർവീസിന് മുൻഗണന നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!