കോട്ടയം : പട്ടികജാതി സംരക്ഷണത്തിനായി പീഡനനിരോധന നിയമം, പോക്സോ നിയമങ്ങളും ഉണ്ടെങ്കിലും പട്ടികജാതിക്കാർക്ക് നീതി ലഭിക്കുന്നില്ലെന്ന് എകെസിഎച്ച്എംഎസ് പ്രസിഡന്റും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റുമായ
പി.എസ്. പ്രസാദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. “മള്ളൂർ വക്കീലും ആയിരിവും ഉണ്ടെങ്കിൽ ആരെയും കൊല്ലാം” മെന്ന അവസ്ഥയാണിപ്പോഴും കേരളത്തിൽ .
വാളയാറിൽ ചാക്കുപള്ളത്ത് പട്ടികജാതിക്കാരായ, പ്രായപൂർത്തിയാകാത്ത രണ്ടു പെൺ കുഞ്ഞുങ്ങൾ, വണ്ടിപ്പെരിയാറിൽ പട്ടികജാതിക്കാരിയും കേവലം ആറു വയസുകാരിയുമായ പെൺകുഞ്ഞ് അതിക്രൂരമായി ലൈംഗീകപീഡനത്തിനി രയായി കൊല്ലപ്പെട്ടു. പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ എത്തിച്ചിട്ടും പ്രതികൾ സുരക്ഷിതരായി പുറത്തേക്ക്. ഈ രണ്ടു കേസുകൾക്കും സമാനതകൾ ഏറെയാണ്. പ്രതികൾ സ്വാധീനമുള്ള രാഷ്രീയ പ്രവർത്തകർ , കേസ് അന്വേഷിച്ചതോ ഭരണകക്ഷി ട്രെഡ് യൂണിയൻ അംഗങ്ങൾ
ഭരണകക്ഷി നോമിനിയായ പ്രോസിക്യൂട്ടർ പിന്നെങ്ങനെ പട്ടികജാതിക്കാർക്ക് നീതി ഇപ്പോഴും അകലെയാണ്. കോടതി കണ്ടെത്തിയ നിരീക്ഷണങ്ങൾ അതുവ്യക്തമാക്കുന്നു. ശക്തമായ നിയമങ്ങളുണ്ടെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. പ്രതികൾ നിയമത്തെ കൊഞ്ഞനം കുത്തുന്ന കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.