24 December 2024

ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂര്‍വ്വേഷ്യയില്‍ സമാധാന സാഹചര്യം ഉടലെടുക്കുന്നത് വരെ ഇസ്രയേലിലേക്ക് തങ്ങളുടെ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നാണ് വിമാനക്കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.


ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്‌സില്‍ എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.

വിമാനങ്ങള്‍ റദ്ദാക്കിയതും ടിക്കറ്റ് റീഫണ്ടുകളും സംബന്ധിച്ച് യാത്രക്കാര്‍ക്ക് സംശയങ്ങള്‍ 011-69329333 എന്ന നമ്പറിലോ 011-69329999 എന്ന നമ്പറിലോ വിളിച്ച് ദുരീകരിക്കാവുന്നതാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.


ഓഗസ്റ്റ് 2 നാണ് മേഖലയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് വിമാന സര്‍വീസുകള്‍ ആദ്യം നിര്‍ത്തിയത്. എട്ടാം തീയതി വരെ സര്‍വീസ് നടത്തില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ സ്ഥിതി മാറിയിട്ടില്ലാത്തതിനാലാണ് സര്‍വീസ് റദ്ദാക്കിയത് നീട്ടിയത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!