27 December 2024

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ചൂടുപിടിച്ച് വ്യാജ വോട്ട് ആരോപണം.വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചു. വ്യാജ വോട്ടര്‍മാര്‍ക്കെതിരെ കേസ് കൊടുക്കും.

പാലക്കാട്ടെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് സിപിഎമ്മും കോണ്‍ഗ്രസും. പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. ബിജെപി ജില്ലാ പ്രസിഡന്റിന് രണ്ടിടത്ത് വോട്ടുണ്ടെന്ന് വികെ ശ്രീകണ്ഠന്‍ എംപി.

വോട്ടര്‍ പട്ടികയില്‍ പേരുള്ള ബിജെപി ജില്ലാ പ്രസിഡന്റ് അടക്കം പലരും മറ്റ് മണ്ഡലങ്ങളില്‍ ഉള്ളവരെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം, ജില്ലാ സെക്രട്ടറി ആദ്യം തടയേണ്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരിച്ചടിച്ചു. ഇതു വലിയ ആനക്കാര്യം ഒന്നുമല്ലെന്നും തോല്‍ക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് സിപിഎം എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു.

തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടെന്നും പിന്നില്‍ ബിജെപിയും സിപിഎമ്മുമാണെന്ന് വികെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വ്യാജ വോട്ട് രേഖ പുറത്തുവിട്ടുകൊണ്ടാണ് വികെ ശ്രീകണ്ഠന്‍ എംപി ആരോപണവുമായി രംഗത്തെത്തിയത്. രണ്ടിടത്ത് വോട്ട് ഉണ്ടെന്നാണ് ആരോപണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനെതിരെയും വികെ ശ്രീകണ്ഠന്‍ ആരോപണം ഉന്നയിച്ചു. മൂന്ന് മാസം മുമ്പാണ് ഒറ്റപ്പാലത്ത് നിന്ന് സരിന്‍ വോട്ട് മാറ്റിയതെന്നും ആറുമാസമാണ് ഇതിനുവേണ്ടതെന്നും വികെ ശ്രീകണ്ഠന്‍ ആരോപിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി രഘുനാഥിന് കോഴിക്കോടും പാലക്കാടും വോട്ടുണ്ടെന്നും ശ്രീകണ്ഠന്‍ എംപി ആരോപിച്ചു.രണ്ടു പേരെയും അറസ്റ്റ് ചെയ്യണം. വ്യാജ വോട്ടില്‍ സിപിഎമ്മിലെയും ബിജെപിയിലെയും പ്രമുഖരുണ്ടെന്നും ശ്രീകണ്ഠന്‍ എംപി ആരോപിച്ചു.അതേസമയം, ആരു തടഞ്ഞാലും വോട്ട് പാലക്കാട് ചെയ്യുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസന്‍ പ്രതികരിച്ചു. മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ജില്ലാ ഓഫീസ് കേന്ദ്രീകരിച്ചാണ്. ആ വിലാസത്തിലാണ് വോട്ട് ചേര്‍ത്തത്. അവസാന തെരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത് പട്ടാമ്പിയിലാണ്. രണ്ട് സ്ഥലത്ത് വോട്ടുണ്ടെങ്കില്‍ റദ്ദാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!