കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് അജ്ഞാതന്റെ ബോംബ് ഭീഷണി സന്ദേശം. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തി. ഭീഷണി സന്ദേശത്തിനു പിന്നാലെ ചില ട്രെയിനുകൾ പിടിച്ചിട്ടിട്ടു. ഇന്നലെ രാത്രിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
അജ്ഞാതൻ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സന്ദേശം എവിടെ നിന്നാണ് എത്തിയതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി വരുകയാണ്.