22 January 2025

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അം അഃ ജനുവരി 24 മുതൽ ആഗോളതലത്തിൽ തിയേറ്ററുകളിൽ. വ്യത്യസ്തത നിറഞ്ഞ ടൈറ്റിൽ ആണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. സസ്പെൻസ്, ഇമോഷണൽ ജോണറിൽ ചിത്രീകരിച്ച ഈ സിനിമയുടെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറിയിരുന്നു.

ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്. കാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

തമിഴ് താരം ദേവദർശിനി ആണ് ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്നത്. കൂടാതെ ജാഫർ ഇടുക്കി, ജയരാജൻ കോഴിക്കോട്, ശ്രുതി ജയൻ, നവാസ് വള്ളിക്കുന്ന്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സംഗീതസംവിധാനം: ഗോപി സുന്ദർ. ഛായാഗ്രഹണം: അനിഷ്ലാൽ ആർ.എസ്. ചിത്രസംയോജനം: ബിജിത് ബാല. കലാസംവിധാനം: പ്രശാന്ത് മാധവ്. മേക്ക് അപ്പ്: രഞ്ജിത് അമ്പാടി. വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഗിരിഷ് മാരാർ. ശബ്ദമിശ്രണം: കരുൺ പ്രസാദ്, സൗണ്ട് ബ്രൂവറി കൊച്ചി. സംഘട്ടനം: മാഫിയ ശശി. നിശ്ചല ഛായാഗ്രഹണം: സിനത് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ഗിരിഷ് അത്തോളി. വരികൾ: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശഖരൻ, നിധിഷ് നടേരി, കവിപ്രസാദ് ഗോപിനാഥ്. ഓൺലൈൻ പ്രൊമോഷൻസ് & ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി ആർ ഒ: മഞ്ജു ഗോപിനാഥ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!