ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ആനന്ദ് അംബാനി – രാധിക മെര്‍ച്ചന്റ് വിവാഹം. കഴിഞ്ഞ വര്‍ഷം നടന്ന കല്യാണ നിശ്ചയം മുതല്‍ കഴിഞ്ഞ ദിവസത്തെ വിവാഹം വരെയുള്ള ചടങ്ങുകള്‍ അംബാനി കുടുംബത്തിന്റെ പ്രതാപം വിളിച്ചോതുന്നതായിരുന്നു. പൊന്നിലും രത്നങ്ങളിലും മൂടിയ വിവാഹത്തിന്റെ ഓരോ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി. വധുവായ രാധികയുടെ വിവാഹ വസ്ത്രങ്ങള്‍ ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്. ലോക പ്രശസ്തരായ ഡിസൈന്‍നേഴ്സ് അണിയിച്ചൊരുക്കിയ അത്തരം ചില വസ്ത്രങ്ങള്‍ നോക്കാം.
വിവാഹ ദിനത്തില്‍ അബു ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത വിവാഹവസ്ത്രമാണ് രാധിക ധരിച്ചത്. ഗുജറാത്തി പരമ്പരാഗതരീതിയനുസരിച്ച് വധു ധരിക്കുന്ന ചുവപ്പും വെള്ളയും ഇടകലര്‍ന്ന വസ്ത്രമാണ് രാധികയ്ക്ക് വേണ്ടി അബു ജാനി സന്ദീപ് ഖോസ്ല അണിയിച്ചൊരുക്കിയത്.
ഹല്‍ദി ചടങ്ങിന് വേണ്ടി രാധിക ധരിച്ച ദുപ്പട്ട പൂക്കള്‍ കൊണ്ട് നെയ്തതായിരുന്നു. ഫാഷന്‍ ഡിസൈനര്‍ ആയ അനാമിക ഖന്ന രൂപകല്‍പന ചെയ്ത വൈബ്രന്റ് യെല്ലോ എംബ്രോയ്ഡറി ലെഹങ്ക ഏറെ ശ്രദ്ധ നേടിയിരുന്നു. 90 മഞ്ഞ മല്ലികയും, മുല്ല മൊട്ടുകളും ചേര്‍ത്താണ് ദുപ്പട്ട തയാറാക്കിയിരിക്കുന്നത്.
സംഗീത് ചടങ്ങില്‍ മനീഷ് മല്‍ഹോത്രയുടെ ഗോള്‍ഡന്‍ ലെഹങ്കയാണ് രാധിക തിരഞ്ഞെടുത്തത്. 25,000 സ്വരോസ്‌കി ക്രിസ്റ്റലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ലെഹങ്കയാണിത്. ലഹങ്കയില്‍ 3D ഫ്‌ലോറല്‍ വിശദാംശങ്ങളുണ്ടായിരുന്നു. വിക്ടോറിയന്‍ സൗന്ദര്യശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാധികയുടെ വസ്ത്രം നീഷ് മല്‍ഹോത്ര രൂപകല്‍പന ചെയ്തത്.
ആഡംബര ക്രൂയിസ് ലൈനറില്‍ രാധികയ്ക്ക് ധരിക്കാനുള്ള വസ്ത്രം ഡിസൈന്‍ ചെയ്തത് ഗ്രേസ് ലിംഗ് കൗച്ചറാണ്. എയ്റോസ്പേസ് അലുമിനിയം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വസ്ത്രം തയ്യാറാക്കിയത്. സ്വര്‍ണവും വെള്ളയും ചേര്‍ന്ന നിറമായിരുന്നു ഈ വസ്ത്രത്തിന്റെ കോമ്പിനേഷന്‍.