ചെന്നൈ: പാര്‍ട്ടി മീറ്റിംഗില്‍ ആളുകള്‍ പങ്കെടുക്കുന്നതിനായി പുത്തന്‍ തന്ത്രവുമായി എഡിഎംകെ. പരിപാടിയലേക്കു വരുന്നവര്‍ക്ക് ഇരിക്കുന്ന കസേര സൗജന്യമായി കിട്ടുമെന്ന ഓഫറാണ് എഡിഎംകെ മുന്നോട്ട് വച്ചത്. ഓഫര്‍ വൈറലായതോടെ തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഡിഎംകെയുടെ യോഗത്തിയവര്‍ കസേരയുമായി മടങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
വീഡിയോയില്‍ ഇരിക്കുന്ന കസേര എടുത്തുകൊണ്ട് പോകുന്ന ആളുകളെ കാണാം. ആളെ കൂട്ടുന്നതിനായി എഡിഎംകെയുടെ പുത്തന്‍ തന്ത്രമാണിതെന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയാണ്. ഡിഎംകെയും ബിജെപിയും ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ശക്തമാകുകയാണ്.
ഇതോടൊപ്പം നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനവും കൂടെയപ്പോള്‍ സംസ്ഥാനത്ത് അണ്ണാ ഡിഎംകെയുടെ മുഖം മങ്ങിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജനപിന്തുണ നേടാനാണ് എഡിഎംകെയുടെ ഇത്തരത്തിലെ പരിപാടികളുടെ ശ്രമം.