ലെബനനില്‍ ഇന്നും സ്‌ഫോടനം. തലസ്ഥാനമായ ബെയ്‌റൂത്തിന് സമീപം ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായി. ഹിസ്ബുള്ള ഉപയോഗിക്കുന്ന വോക്കി ഡോക്കികള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേരാണ് മരിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്‌ഫോടനമുണ്ടായതെന്നാണു വിവരം.
പേജറുകള്‍ പൊട്ടിത്തെറിച്ച് ഇന്നലെ 12 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്‌റൂത്ത് അടക്കം വിവിധ സ്ഥലങ്ങളില്‍ ഒരേസമയമുണ്ടായ സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങള്‍ അടക്കം 2,750 പേര്‍ക്കു പരുക്കേറ്റിരുന്നു.
അതേസമയം ഇന്നലത്തെ പേജര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നു ഹിസ്ബുല്ല വെളിപ്പെടുത്തി. രണ്ടാം ദിവസവും രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ ഭയചകിതരാണ്. പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായാണ് റിപ്പോര്‍ട്ടകള്‍. മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകള്‍