കൊടൈക്കനാൽ: ലഹരിവിൽപ്പനയ്ക്കിടെ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ, എന്നിവ പിടിച്ചെടുത്തു. പിടിയിലായ തിരുവനന്തപുരം സ്വദേശികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികള്‍, 50 ഗ്രാം മാജിക് മഷ്‌റൂം എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായ എല്ലാവരും. അനീസ് ഖാന്‍, ആന്‍സ് ജോസ്, ജെയ്‌സണ്‍, ജോണ്‍, ഡൊമിനിക് പീറ്റര്‍, അഖില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് പിടിയിലായത്.