പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹത്തിന് 29 വര്‍ഷത്തിന് ശേഷം തമ്മില്‍ വേര്‍പിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി.അവരുടെ അഭിഭാഷക വന്ദനാ ഷായാണ് പ്രസ്താവന ഇന്ത്യ ടുഡേയ്ക്ക് നല്‍കിയത്. പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇതിനിടെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് ദമ്പതികളുടെ മകന്‍ അര്‍മീന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍. കെ ശേഖറിന്റെയും കരീമാ ബീഗ (കസ്തൂരി)ത്തിന്റെയും നാലു മക്കളില്‍ ഏക മകനാണ് ദിലീപ് കുമാര്‍ രാജഗോപാല എന്ന അള്ളാ രാഖ റഹ്‌മാന്‍. അദ്ദേഹത്തിന്റെ ഒമ്പതാം വയസില്‍ പിതാവ് മരിച്ചു. അതീവ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ അമ്മയാണ് പിന്നീട് മക്കളെ വളര്‍ത്തിയത്.
തനിക്ക് വേണ്ടി വധുവിനെ കണ്ടുപിടിക്കാന്‍ താന്‍ അമ്മയെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് റഹ്‌മാന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റഹ്‌മാന് അന്ന് 29 വയസ്സായിരുന്നു.പ്രശസ്ത നടന്‍ റഹ്‌മാന്റെ ഭാര്യ മെഹറുന്നീസയുടെ സഹോദരിയാണ് സൈറാ ബാനു.
1995ല്‍ വിവാഹിതരായ എ ആര്‍ റഹ്‌മാനും സൈറാ ബാനുവിനും ഖതീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്: ഇതില്‍ ഖതീജ റഹ്‌മാന്‍ 2022-ല്‍ വിവാഹിതരായി. വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം 2020ല്‍ മരിച്ച തന്റെ അമ്മയുടെ ഛായാചിത്രം വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം പ്രദര്‍ശിപ്പിച്ച വിവാഹ ചടങ്ങില്‍ നിന്നുള്ള ഒരു കുടുംബ ഫോട്ടോ സംഗീത കമ്പോസര്‍ പങ്കുവെച്ചിരുന്നു.