കോട്ടയം : ജീവിത ശൈലി രോഗങ്ങളിൽ നിന്നു മുക്തി നേടാൻ ശീലമാക്കാം ചെറുമണി ധാന്യങ്ങൾ. അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിലുള്ള അർച്ചനാസ് കഫേയുടെ കോട്ടയം സ്റ്റാർ ജംഗ്ഷനിലെ കഫേയുടെ ഉദ്ഘാടനം ജൂലൈ 31 രാവിലെ 10:30ന് നടക്കും. കോട്ടയം മുൻസിപ്പൽ ചെയർപഴ്സൻ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ്. ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിക്കും.
മില്ലറ്റുകളിൽ പ്രധാനമായുള്ള ചെറുധാന്യങ്ങളായ ചാമ, റാഗി, വരഗ്, പനിവരഗ്, പവിഴച്ചോളം, കുതിരവാലി, മലഞ്ചാമ, മണിച്ചോളം എന്നിവ ഉൾപ്പെടെയും മില്ലറ്റുകൾ ഉപയോഗിച്ചുള്ള പലഹാരങ്ങളും കഫേയിൽ ലഭിക്കും. ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം വളരെയധികം വർദ്ധിച്ചു വരുന്ന കാലത്ത് ആഹാരത്തിൽ മില്ലറ്റുകൾക്കുള്ള പ്രാഥാന്യം വളരെ വലുതാണ്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിതഭാരം, ക്യാൻസർ, ഹൃദ്രോഗം, വൃക്കരോഗം, PCOD, ഫൈബ്രോയിഡ്, കരൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ കുറയ്ക്കാനും, വരാതിരിക്കാനും നമ്മുടെ നിത്യഭക്ഷണത്തിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അരി, ഗോതമ്പ് ഇവയ്ക്ക് പകരമായി ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
അർച്ചനാസ് മില്ലറ്റ് ഉൽപന്നങ്ങളും പലഹാരങ്ങളും ലഭിക്കുന്ന സ്ഥലങ്ങൾ
- അർച്ചനാസ് മില്ലറ്റ് മാർട്ട് & കഫേ, നരിക്കുഴിയിൽ ബിൽഡിംഗ്, പുന്നത്തുറ കവല, ഏറ്റുമാനൂർ
- അർച്ചനാസ് മില്ലറ്റ് മാർട്ട് & കഫേ, സ്റ്റാർ ജംഗ്ഷൻ, ഗേളി ടവർ, കോട്ടയം
- PHONE : 9447194765, 8281245484, 9496906758