തിരുവനന്തപുരം: തലസ്ഥാനത്ത് ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ ക്കരോട് കാറിൽ നിന്ന് പുറത്തിറങ്ങി ക്ഷോഭിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതാണോ തനിക്ക് ഒരുക്കിയ സുരക്ഷ എന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിക്ക് നേരെ ഇങ്ങനെ പ്രതിഷേധിക്കാൻ കഴിയുമോ എന്നും ചോദിച്ചു.
മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പ്രതിഷേധിക്കുന്നവരെ ഗുണ്ടകൾ എന്നാണ് ഗവർണർ സംബോധന ചെയ്തത്. ഇതെല്ലാം കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്യുന്നതായും ഗവർണർ ആരോപിച്ചു.