കോട്ടയം: വില്‍പ്പനക്കായി നഗരത്തില്‍ എത്തിച്ച 1.2 കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗോണ്‍ കാമപുര്‍ പരിധിയില്‍ താമസിക്കുന്ന ഉമര്‍ ഫാറൂഖിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് ഭാഗത്ത് വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് ,കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അസമില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുകയായിരുന്നു പിടിയിലായ പ്രതി.