15 January 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, അനുകൂലസ്ഥലംമാറ്റയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ധനതടസ്സം, കലഹം, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, യാത്രാതടസ്സം, അലച്ചിൽ, ചെലവ്, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, പരീക്ഷാവിജയം, ധനയോഗം, ബന്ധുസമാഗമം, സൽകീർത്തി ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, കലഹം, നഷ്ടം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, കലഹം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!