29 December 2024

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, ഉത്സാഹം, നിയമവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു.മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, നഷ്ടം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, യാത്രാപരാജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉപയോഗസാധനലാഭം, നിയമവിജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, ഉത്സാഹം ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രതീക്ഷകൾ വർധിക്കാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!