വാഷിങ്ടണ്‍: ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നു. 2002 എന്‍.വി 16 എന്നാണ് ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികില്‍ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയില്‍ നിന്നും 45.2 ലക്ഷം കിലോ മീറ്റര്‍ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക.
580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറില്‍ 17542 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഭൂമിയില്‍ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. സഞ്ചാര പാതയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്.