കോട്ടയം : ഏറ്റുമാനൂർ എക്സെസ് റേഞ്ച് ആഫീസിൻ്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ അതിരമ്പുഴ സെന്റ്. അലോഷ്യസ് ആഡിറ്റോറിയത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.
സെമിനാറിൽ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ കെ. കെ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സെന്റ് അലോഷ്യസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ചെറിയാൻ ജോബ്, എക്സൈസ് ഓഫീസർ ജോഷി യു എം തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ ഒരു വർഷത്തെ വിമുക്തി പ്രവർത്തനാവലോകന വും നടത്തി. സെമിനാറിൽ 100 വിദ്യാർത്ഥികൾ പങ്കെടുത്തു