കൊല്ലം : ഭരണിക്കാവ് സിറ്റി വെഡിങ്സിൽ ഓണം സെയിലിനോട് അനുബന്ധിച്ചുള്ള 50000 രൂപയുടെ സൗജന്യ പർച്ചേസിന്റെയും ഹോം ഫർണിഷിങ് വിഭാഗമായ സിറ്റി വെഡിങ്സ് ഹോം ഡെക്കിന്റെയും ഉദ്ഘാടനം ഒക്ടോബർ 2ന് രാവിലെ 11നു സിറ്റി വെഡിങ്സ് ഭരണിക്കാവിൽ നടക്കും. ശാസ്താംകോട്ട പോലിസ് സബ് ഇൻസ്‌പെക്ടർ കെ. എച്ച്. ഷാനവാസ് ഉദ്ഘാടനം ചെയ്യും. സിറ്റി വെഡിങ് എംഡി മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിക്കും. വെഡിങ് പർച്ചേസിന്റെ ഗിഫ്റ്റ് വൗച്ചറിന്റെ അനാച്ഛാദനം വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം വൈസ് പ്രസിഡന്റും ഭരണിക്കാവ് യൂണിറ്റ് പ്രസിഡന്റുമായ എ. കെ. ഷാജഹാൻ നിർവഹിക്കും. സിറ്റി വെഡിങ്സ് എംഡി ഹസീന മുഹമ്മദ്, സിറ്റി വെഡിങ്സ് ജനറൽ മാനേജർ നജുമുദ്ദീൻ, സിറ്റി വെഡിങ്സ് ഷോറൂം മാനേജർ കെ. മഹാദേവൻ എന്നിവർ പ്രസംഗിക്കു. ചടങ്ങിൽ രാഷ്ട്രീയ,സാംസ്കാരീക രംഗത്തെ പ്രമുഖർ പങ്കെടുക്കും.