ഇരിങ്ങാലക്കുട പൊറത്തിശേരി ഹെല്‍ത്ത് സെന്ററില്‍ വനിത ഡോക്ടറെ ബി.ജെ.പി പഞ്ചായത്ത്? അംഗം കൈയേറ്റം ചെയ്തു. സംഭവത്തില്‍ പടിയൂര്‍ പഞ്ചായത്ത് ചരുന്തറ 11ാം വാര്‍ഡ് അംഗം മണ്ണായില്‍ വീട്ടില്‍ ശ്രീജിത്ത് മണ്ണയിലിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഉറക്കക്കുറവിനാണ് ഇയാള്‍ ഡോക്ടറെ കാണാനെത്തിയത്. പ്രകോപനമൊന്നുമില്ലാതെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടറായ കാട്ടൂര്‍ സ്വദേശിനി ലവീന പൊലീസില്‍ മൊഴി നല്‍കി. ഡോക്ടറുടെ മുറിയിലെ സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ശബ്ദം കേട്ടെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ശ്രീജിത്തിനെ തടഞ്ഞുവെക്കുകയും ഇരിങ്ങാലക്കുട പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഡോക്ടറെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.