ചില ക്യാന്‍സറുകള്‍ നേരത്തെ കണ്ടെത്തുന്നതിന് മാര്‍ഗ്ഗം കണ്ടെത്തി പ്രമുഖ ജനിതക ശാസ്ത്ര ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സ്.
ചില ക്യാന്‍സറുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനമാണ് ഇവര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ക്യാന്‍സര്‍സ്‌പോട്ട് എന്നാണ് ഈ രക്ത പരിശോധന സംവിധാനത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമാണ് ഇത്തരത്തില്‍ രക്ത പരിശോധന സംവിധാനം വികസിപ്പിച്ച സ്ട്രാന്‍ഡ്.
ലളിതമായ രക്ത സാമ്പിളാണ് കാന്‍സര്‍ സ്‌പോട്ട് ഉപയോഗപ്പെടുത്തുന്നത്. രക്തത്തിലെ കാന്‍സറിന്റെ ഡിഎന്‍എ മെഥിലേഷന്‍ സിഗ്‌നേച്ചറുകള്‍ തിരിച്ചറിയാന്‍ ജെനോം സീക്വന്‍സിംഗും വിശകലന പ്രക്രിയയും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ സാധ്യമാകുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു.
മനുഷ്യരാശിയുടെ സേവനത്തിനായി വൈദ്യശാസ്ത്രത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്ന മുന്നേറ്റങ്ങള്‍ ഏറ്റെടുക്കുന്നതില്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ആരോഗ്യരംഗത്ത് കാന്‍സര്‍ വലിയൊരു പ്രശ്‌നമായി മാറിക്കഴിഞ്ഞു. മരണനിരക്ക് കൂടുന്നത് ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ക്ക് അത് വഴിവെക്കുന്നു. ഇത് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും സാമ്പത്തികവും സാമൂഹികവും മാനസികവുമായ കനത്ത ആഘാതമാണ് നല്‍കുന്നത്. അതിനാല്‍തന്നെ, കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ട്രാന്‍ഡിന്റെ നൂതനാത്മകമായ പരിശോധന ഞങ്ങളുടെ വിഷന്‍ പ്രതിഫലിപ്പിക്കുന്നു,’ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റര്‍ ഇഷാ അംബാനി പിരമള്‍ പറഞ്ഞു.