കടുത്തുരുത്തി :കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ” വായനാ വസന്തം 2024 ” പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈബ്രറികൾക്ക് പുസ് തകങ്ങളും സൗണ്ട് സിസ്റ്റവും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ പുസ്തകങ്ങളുടെയും സൗണ്ട് സിസ്റ്റത്തിന്റെയും വിതരണോത്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അധ്യക്ഷനായി.
ബ്ലോക്ക് പരിധിയിലെ പതിനാറ് ലൈബ്രറികൾക്ക് പുസ്തകങ്ങളും നാല് ലൈബ്രറികൾക്ക് സൗണ്ട് സിസ്റ്റവുമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്. 2023 – 24 വാർഷിക പദ്ധതിയിൽ പെടുത്തിയാണ് വായന വസന്തം പദ്ധതി നടപ്പിലാക്കിയത്.കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത, ബ്ലോക്കിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഡിവിഷൻ മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ ലൈബ്രറി പ്രസിഡന്റ് -സെക്രട്ടറിമാർ, ബ്ലോക്ക് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെലീനമ്മ ജോർജ് നന്ദിയും പറഞ്ഞു.