മുലപ്പാലിന്റെ അനധികൃത വാണിജ്യ വില്‍പ്പനയ്ക്ക് കടിഞ്ഞാണിടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇ മാസം 24 നാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുലപ്പാലുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ചൂട്ടിക്കാട്ടിയാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എഫ്എസ്എസ് ആക്ട് 2016 പ്രകാരം ഇന്ത്യയില്‍ മുലപ്പാല്‍ സംസ്‌കരിക്കുന്നതിനോ വില്‍ക്കുന്നതിനോ അനുവാദമില്ല എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു. അതിനാല്‍ മുലപ്പാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവയ്ക്കണം എന്നാണ് അറിയിപ്പ്. നിയമ ലംഘനം കണ്ടെത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിര്‍ദേശം സ്വീകരിക്കാനും ഭക്ഷ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുലപ്പാലിന്റെ ഓണ്‍ലൈന്‍ വില്‍പ്പന പോലും ഇപ്പോള്‍ വ്യാപകമായി നടക്കുന്നുണ്ട്. മൂലയൂട്ടുന്ന അമ്മമാരിയില്‍ നിന്നും മുലപ്പാല്‍ ശേഖരിക്കുന്ന മില്‍ക്ക് ബാങ്ക് സ്ഥാപിച്ചതോടെയാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന സജീവമായത്. ഇതോടെയാണ് ഇതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാല്‍ ബാങ്കുകള്‍ സൗജന്യമായാണ് മുലപ്പാല്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ലാഭം കണ്ടാണ് സ്വകാര്യ മില്‍ക്ക് ബാങ്കുകള്‍ വ്യാപകമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പാല്‍ വില്‍ക്കുന്ന ഇത്തരം യൂണിറ്റുകള്‍ക്ക് അനുമതി നല്‍കരുതെന്നും ലൈസന്‍സ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. മുലപ്പാല്‍ പാല്‍ സംസ്‌കരണത്തിലോ വില്‍പനയിലോ ഉള്‍പ്പെട്ടിരിക്കുന്ന ഇത്തരം എഫ്ബിഒകള്‍ക്ക് ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന, കേന്ദ്ര ലൈസന്‍സിംഗ് അതോറിറ്റികള്‍ ഉറപ്പാക്കണം എന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് മുലപ്പാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ല. എന്നാല്‍, നവജാതശിശുക്കള്‍ക്കും ശിശുക്കള്‍ക്കും നല്‍കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഇത് സമഗ്രമായ മുലയൂട്ടല്‍ മാനേജ്‌മെന്റ് സെന്ററുകളുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കണം. അതായത് മുലപ്പാല്‍ ദാനം സ്വമേധയാ നടത്തണം, ദാതാവിന് പണപരമായ നേട്ടങ്ങളൊന്നും ഇതുകൊണ്ട് ലക്ഷ്യം വെക്കരുത്. .