23 December 2024

ഡല്‍ഹി: രാജ്യത്തെ 12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി സേവനം ഏര്‍പ്പെടുത്താനൊരുങ്ങി പൊതുമേഖല ടെലികോം നെറ്റ്വര്‍ക്കായ ബിഎസ്എന്‍എല്‍. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ്, അഗര്‍ത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ലക്‌നൗ, റായ്പൂര്‍ എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ അതിവേഗ 4ജി വിന്യാസം പൂര്‍ത്തിയായതായി കമ്പനി അറിയിച്ചു.

ഇതുവരെ 51,700ലേറെ 4ജി ടവറുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ 41,950 ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ വമ്പന്‍ ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതോടെ പുതിയ ഒരുപാട് ഉപഭോക്താക്കളെയും കമ്പനിക്ക് ലഭിച്ചു.

700MHz, 2100MHz ബാന്‍ഡുകള്‍ സംയോജിപ്പിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വിന്യസിക്കുന്നത്. 700MHz മികച്ച കവറേജും 2100MHz അതിവേഗ ഡാറ്റാ സ്പീഡും നല്‍കും. ഈ ലയനം മികച്ച യൂസര്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് ബിഎസ്എന്‍എല്ലിന്റെ പ്രതീക്ഷ. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ നെറ്റ്വര്‍ക്കുകളുടെ ഇന്റര്‍നെറ്റ് വേഗത്തോട് കിടപിടിക്കുന്ന സേവനമാണ് ഒരുക്കുന്നത് എന്നാണ് ബിഎസ്എന്‍എല്ലിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!