ലോകം ബട്ടര്‍ ചിക്കനെ(Butter chicken) സ്‌നേഹിക്കുന്നു. ഇതിന് തെളിവാണ് ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ TasteAtlas പുറത്തുവിട്ട 2024/25 വേള്‍ഡ് ഫുഡ് അവാര്‍ഡ് പട്ടിക. ഇതില്‍ ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടികയില്‍ നിരവധി ഇന്ത്യന്‍ വിഭവങ്ങള്‍ ഇടം നേടി. അതില്‍ ബട്ടര്‍ ചിക്കനും ഇടംപിടിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആളുകളുടെ റേറ്റിംഗിനെ അടിസ്ഥാനമാക്കി ഭക്ഷണങ്ങളെ റാങ്ക് ചെയ്യുന്ന ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡാണ് TasteAtlas. ഇവര്‍ പുറത്തുവിട്ട പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ ഭക്ഷണവും ശൈലിയും തിളങ്ങി.
ഇന്ത്യന്‍ പാചകരീതി പട്ടികയില്‍ 12-ാം സ്ഥാനത്താണ്. ഇന്ത്യന്‍ വിഭവങ്ങളില്‍ മുര്‍ഗ് മഖാനി 29-ാം സ്ഥാനത്തും, ഹൈദരാബാദി ബിരിയാണി 31-ാം സ്ഥാനത്തും, ചിക്കന്‍ 65, കീമ എന്നിവ യഥാക്രമം 97-ാം സ്ഥാനത്തും 100-ാം സ്ഥാനത്തും എത്തി.
അമൃത്സരി കുല്‍ച്ച, ബട്ടര്‍ ഗാര്‍ലിക് നാന്‍, മുര്‍ഗ് മഖാനി (ബട്ടര്‍ ചിക്കന്‍), ഹൈദരാബാദി ബിരിയാണി തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങളും ടേസ്റ്റ്അറ്റ്ലസ് പട്ടികയിലുണ്ട്.
യെല്ലോ പീസ്, ഗ്രീന്‍ ഉള്ളി, മസാലകള്‍ എന്നിവ നിറച്ച് മണിക്കൂറുകളോളം ഔട്ട്‌ഡോര്‍ ഇഷ്ടിക അടുപ്പില്‍ പാകം ചെയ്ത കൊളംബിയന്‍ വിഭവമായ ലെക്കോണ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി.
ഇറ്റലിയുടെ പിസ നപോളറ്റാന, ബ്രസീലിന്റെ പികാന, അള്‍ജീരിയയുടെ റെച്ച, തായ്ലന്‍ഡിന്റെ ഫാനേങ് കറി, അര്‍ജന്റീനയുടെ അസാഡോ, തുര്‍ക്കിയുടെ കോക്കര്‍ട്മെ കബാബ്, ഇന്തോനേഷ്യയുടെ റവോണ്‍, തുര്‍ക്കിയുടെ കാഗ് കബാബ്, എത്യോപ്യയുടെ ടിബ്സ് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍.