സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചെലവ് ചുരുക്കാനുള്ള നടപടിയുമായി ബൈജൂസ്. ബൈജൂസ് ജീവനക്കാരോട് വര്‍ക്ക് ഫ്രം ആയി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഓഫീസുകള്‍ കമ്പനി ഒഴിഞ്ഞതായാണ് വിവരം. 300ഓളം ഓഫ്‌ലൈന്‍ സെന്ററുകള്‍ ഒഴികെയുള്ള എല്ലാ ഓഫീസുകളും അടച്ചുപൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവിലെ ആസ്ഥാന ഓഫീസ് മാത്രമാണ് തല്‍ക്കാലം നിലനിര്‍ത്തുക.
20,000 ത്തിലധികം ജീവനക്കാര്‍ക്ക് ബൈജൂസ് നല്‍കാനിരിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്‍ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.