പ്രതിപക്ഷ വിമര്‍ശനം ശക്തമായി തുടരുമ്പോഴും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. വിജ്!ഞാപനത്തിന് പിന്നാലെ സി എ എ വെബ്‌സൈറ്റ് തുറന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സി എ എ ആപ്പും പുറത്തിറക്കി. CAA 2019 എന്ന പേരില്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
പൗരത്വ (ഭേദഗതി) നിയമം, 2019 പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹരായ ആളുകളെ അനുവദിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ — indiancitizenshiponline.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
പൗരത്വ (ഭേദഗതി) നിയമം, 2019 പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ‘സിഎഎ2019’ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമായതായി വക്താവ് പറഞ്ഞു. ഇത് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം – https://t.co/Z0BFTYJi8t @HMOIndia @PIB_India pic.twitter.com/NzZRptMvNI