തിരുവനന്തപുരം: കെ- ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും. ഇതിനായി സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് വായ്പയെടുക്കുക. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് 8.50 ശതമാനം മുതല്‍ 9.20 ശതമാനം വരെ പലിശയ്ക്കായിരിക്കും.
കിഫ്ബിയില്‍ നിന്നും ഉദ്ദേശിച്ച പണം സമാഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കെഫോണിന്റെ കണക്ഷനുകളടക്കമുള്ള കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഓഫീസില്‍ നിന്നടക്കമുള്ള കുടിശ്ശികകളും കെ ഫോണിനെ ആദ്യം മുതല്‍ വലച്ചിരുന്നു. പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി കെ-ഫോണ്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.