നേര്യമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. മരിച്ചത് കാര്‍ യാത്രക്കാരന്. കാറിലുണ്ടായിരുന്ന ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
നേര്യമംഗലത്തിന് സമീപം വല്ലഞ്ചിറയിലാണ് അപകടം ഉണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഓള്‍ട്ടോ കാറിന് മുകളിലേക്കാണ് മരം വീണത്. കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്.
കാറിന് പുറകെ വന്ന ബസിനും മരം വീണ് കേടുപാടുണ്ടായിട്ടുണ്ട്. ബസിന്റെ പിന്‍ഭാഗത്താണ് മരം വീണത്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കോതമംഗലത്തു നിന്നും ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.