ന്യൂഡല്‍ഹി: മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളായി ഉയര്‍ത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യാ ഗവണ്‍മെന്റ് വത്തിക്കാനിലേക്ക് അയച്ചുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ചടങ്ങുകള്‍ക്ക് മുമ്പ്, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചതായും പോസ്റ്റില്‍ പറയുന്നു.
ഇന്ത്യന്‍ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരില്‍ നിന്ന് ഒരാളെ നേരിട്ട് കര്‍ദിനാള്‍ പദവിലേയ്ക്ക് ഉയര്‍ത്തുന്നത്. വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്ക് എന്ന അപൂര്‍വ നേട്ടമാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കൈവരിച്ചത്. ചങ്ങനാശേരി അതിരൂപതാംഗം മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പടെ 21 കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണമാണ് ഇന്ന് വത്തികാനില്‍ നടന്നത്.