പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്തായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് നടിക്കെതിരെ പൊലീസ് കേസെടുത്തു.
നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി.