25 December 2024

ചെന്നൈ: മലയാളി നഴ്സിങ് വിദ്യാർഥിനിയെ കഴുത്തു ഞെരിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ബദറുദ്ദീന്റെ മകൾ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകനായ കൊല്ലം സ്വദേശി എം.ആഷിഖിനെ(20)പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടൽമുറിയിൽ വെച്ച് വിദ്യാർഥിനിടെയ കഴുത്തുഞെരിച്ചു കൊല്ലുന്ന ദൃശ്യം പകർത്തിയ യുവാവ് വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇത് കണ്ട് ഭയന്ന സുഹൃത്തുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സംഘം ഹോട്ടലിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപെട്ട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.

ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളജിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ് ഫൗസിയ. പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂർത്തിയാകും മുമ്പ് വിവാഹിതരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കുഞ്ഞ് മൈസൂരിലെ ആശ്രമത്തിൽ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്.

പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചതിനാൽ ആഷിഖിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഫൗസിയ കാണാൻ ചെന്നൈയിൽ താമസിക്കുകയായിരുന്നു. ആഷിഖിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലി ഇരുവരും ഹോട്ടലിൽ വെച്ച് വഴക്കുണ്ടാക്കിയെന്നും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!