വൈദ്യുതി നിരക്ക് വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്ചെന്നിത്തലയ്ക്ക് മറുപടി നല്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അദാനിയുമായി ദീര്‍ഘകാല കരാറില്ല ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. കേരളത്തിലെ നിരക്ക് വര്‍ധനവ് പൊതുവില്‍ കുറവാണ്. കര്‍ണാടകയില്‍ 67 പൈസയാണ് ഈ വര്‍ഷം യൂണിറ്റിന് വര്‍ധിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി.
നിരക്ക് വര്‍ധനയില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. പവര്‍ക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. KSEB ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ആര്യാടന് മുഹമ്മദിന്റെ കാലത്തെ കരാറുകള്‍ റദ്ദാക്കിയത് സര്‍ക്കാരോ KSEBയോ അല്ലെന്നും നടപടികളിലെ പാളിച്ചകള്‍ കാരണം റെഗുലേറ്ററി കമ്മീഷനാണെന്നും കരാര്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെവരെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളോട് നിരക്ക് വര്‍ധനയില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി അടുത്തവര്‍ഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വര്‍ധനവ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ് പറഞ്ഞു.
അതേസമയം, കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്നായിരുന്നു രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്. അദാനി പവറില്‍നിന്ന് കേരളം വാങ്ങുന്ന വൈദ്യുതിയുടെ വില ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതല്‍ 14 രൂപ നിരക്കിലാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.