രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ മൊത്ത വില്‍പ്പനയില്‍ സാംസങ്ങിനെ പിന്തള്ളി വിവോയും ഷവോമിയും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 16.5 ശതമാനമാണ് ചൈനീസ് കമ്പനിയായ വിവോ യുടെ വിപണി വിഹിതം. ഇതോടെ മൊത്തം വില്‍പ്പനയില്‍ വിവോ ഒന്നാം സ്ഥാനത്ത് എത്തി. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് വിവോ മൊത്ത വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
രണ്ടാം സ്ഥാനത്ത് എത്തിയ ചൈനീസ് കമ്പനിയായ ഷവോമിയുടെ വിഹിതം 13.5 ശതമാനമാണ്. ചൈനീസ് കമ്പനികള്‍ മുന്നിലെത്തിയതോടെ 12.5 ശതമാനം വിപണി വിഹിതവുമായി സാംസങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. സാംസങ്ങിന്റെ വില്പനയില്‍ 15.4 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മൂന്ന് കമ്പനികള്‍ക്കും പിന്നാലെ എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മൊബൈല്‍ കമ്പനികള്‍.
ഈ വര്‍ഷം പകുതി വരെയുള്ള ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഫോണ്‍ കമ്പനികള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത് 6.9 കോടി മൊബൈല്‍ ഫോണുകളാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്.
16000 മുതല്‍ 33, 500 രൂപ വരെ വിലവരുന്ന എന്‍ട്രി പ്രീമിയം ഫോണുകളോടാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ വില്‍ക്കപ്പെടുന്ന ഫോണുകളുടെ 30 ശതമാനവും എന്‍ട്രി പ്രീമിയം ഫോണില്‍ ഉള്‍പ്പെടുന്നവയാണ്.
ഇതിനുപുറമേ 8300 രൂപ മുതല്‍ പതിനാറായിരം രൂപ വരെ വില വരുന്ന ബജറ്റ് ഫോണുകളുടെ വില്‍പനയിലും കാര്യമായ വര്‍ധന ഉള്ളതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ടു ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ വിവോ, റിയല്‍മി, ഷാവോമി എന്നീ കമ്പനികള്‍ക്കാണ് വപിണിയുടെ 60 ശതമാനവും ലഭിക്കുന്നത്.
എന്നാല്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8000 രൂപയ്ക്ക് താഴെ വരുന്ന ഫോണുകളുടെ വില്‍പ്പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 36 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 67000 രൂപയ്ക്ക് മുകളില്‍ വരുന്ന സൂപ്പര്‍ പ്രീമിയം സെഗ്മെന്റ് ഫോണുകളുടെ വളര്‍ച്ചയില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്‍ട്രി പ്രീമിയം സെഗ്മെന്റില്‍ ഉള്ള ഫോണുകളുടെ വില്‍പ്പന അടുത്ത പാദങ്ങളിലും വര്‍ദധിക്കും എന്നാണ് കണക്കുകള്‍ പറയുന്നത്.