ഹൈദരബാദ്: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. രൺബീർ കപൂർ നായകനായ ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ ആഗോള ബോക്സോഫീസില്‍ 350 കോടിയിലധികം നേടി ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അത് ചിത്രത്തിന്‍റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല.
അതേ സമയം ബോക്‌സ് ഓഫീസിൽ അനിമല്‍ റെക്കോർഡ് വിജയം നേടിയതിനെ കുറിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ പ്രതികരിച്ചു. സിനിമ ലോകത്തിന് തന്നെ മെന്‍റല്‍ ട്രീറ്റ്മെന്‍റാണ് ഈ ചിത്രം എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. നേരത്തെ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങില്‍ അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയെ സംവിധായകൻ രാം ഗോപാൽ വർമ്മയുമായി വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൌലി താരതമ്യം ചെയ്തത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ആനിമലിന്റെ വിജയത്തെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം ഗോപാൽ വർമ്മ തന്റെ എക്‌സ് അക്കൌണ്ടില്‍ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇതാണ് ” ഫിസിയോതെറാപ്പിസ്റ്റായ ഒരു ഡോക്ടർ ഇപ്പോൾ സിനിമാ വ്യവസായത്തിന് മെന്‍റല്‍ ട്രീറ്റ്മെന്‍റും പ്രേക്ഷകർക്ക് ഹിപ്നോതെറാപ്പിയും അനിമല്‍ എന്ന സിനിമയിലൂടെ ചെയ്യുന്നു” എന്നാണ്.
നേരത്തെ അനിമല്‍ കണ്ട് മറ്റൊരു റിവ്യൂ രാം ഗോപാല്‍ വര്‍മ്മ എക്സില്‍ പങ്കുവച്ചിരുന്നു.അനിമൽ കണ്ടതിന് ശേഷം, സന്ദീപ് റെഡ്ഡി വംഗയും മറ്റ് മാസ് കൊമേഴ്‌സ്യൽ സംവിധായകരും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസിലായി പ്രേക്ഷകർ തങ്ങൾക്ക് വളരെ താഴെയാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുന്നു. എന്നാല്‍ വംഗ പ്രേക്ഷകന്‍ താന്‍ തന്നെയാണ് എന്ന് വിശ്വസിക്കുന്നു.
അനിമലിന്‍റെ ബോക്സ് ഓഫീസ് റണ്ണിന് ശേഷം രൺബീറിന്‍റെ കഥാപാത്രം വന്‍ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാക്കും. ഇത് ഒരു സാംസ്കാരിക പുനരുദ്ധാരണത്തിന് കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. സന്ദീപ് നഗ്നമായ സത്യസന്ധത കൊണ്ട് ധാർമ്മിക കാപട്യത്തെ വലിച്ചുകീറിയ രീതി നോക്കിയാല്‍ അനിമല്‍ വെറുമൊരു സിനിമയല്ല അതൊരു സാമൂഹിക പ്രസ്താവനയാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.