26 December 2024

കൊച്ചി: അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ ചിത്രത്തിന്റെട്രെയ്ലര്‍റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിർണ്ണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേർന്ന താളിന്റെട്രെയ്ലര്‍ചിത്രം പ്രേക്ഷകന് തിയേറ്ററിൽ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

മാധ്യമപ്രവർത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോ: ജി.കിഷോറിന്റെ കലാലയ ജീവിതത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡി ഒ പി സിനു സിദ്ധാർത്ഥിന്റെ മികവാർന്ന ഫ്രെയിമുകളും ബിജിബാലിന്റെ സംഗീതവും താളിനെ കൂടുതൽ മികവാർന്നതാക്കുന്നു.

“പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നവർ മാത്രമാണ് ചരിത്രത്തിലെ ഹീറോസ്, പക്ഷെ പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണുങ്ങളെ ആരും എവിടെയും രേഖപ്പെടുത്താറില്ല” എന്ന രാഹുൽമാധവിന്റെ ട്രെയ്ലറിലെ വോയിസ് ഓവർ ഇതുവരെ കാണാത്ത ഒരു ക്യാംപസ് കഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുമെന്നുറപ്പ് നൽകുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ,വൽസാ കൃഷ്ണാ,അലീന സിദ്ധാർഥ് എന്നിവരാണ് താളിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. താളിന്റെ ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!