കോഴിക്കോട്: കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസ് അമിതവേഗതയില്‍ അല്ലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.